o മാഹിക്കോടതി ശിക്ഷ വിധിച്ച, മുങ്ങി നടന്ന പ്രതിയെ അതിസാഹസികമായി ചെന്നെയിൽ നിന്നും പിടികൂടി
Latest News


 

മാഹിക്കോടതി ശിക്ഷ വിധിച്ച, മുങ്ങി നടന്ന പ്രതിയെ അതിസാഹസികമായി ചെന്നെയിൽ നിന്നും പിടികൂടി

 മാഹിക്കോടതി ശിക്ഷ വിധിച്ച, മുങ്ങി നടന്ന പ്രതിയെ അതിസാഹസികമായി ചെന്നെയിൽ നിന്നും പിടികൂടി



മാഹി: 2021 ൽ മാഹിയിലെ പോലീസ്കാരനെ ആക്രമിച്ച കേസിൽ ജ്യാമ്യം തേടി കേസിൽ ഹാജരാകാതെ മുങ്ങി നടന്ന് കോടതി ശിക്ഷ വിധിച്ച പുറമേരി സ്വദേശി  രഞ്ജിത്ത് രവീന്ദ്രനെ (38)മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ പി.എ യുടെ പ്രത്യേക നിർദ്ദേശാനുസരണം മാഹി എസ്.ഐ.റെനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ  മാഹി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ ചെന്നെയിൽ  ഒളിസങ്കേതത്തിൽ നിന്നും പിടികൂടി.

 മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ശിക്ഷ അനുഭവിക്കുന്നതായി മാറ്റി. സംഘത്തിൽ ഗ്രേഡ് എ. എസ്. ഐ ജയചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ ' ഷിനോജ് സി.കെ എന്നിവരുണ്ടായിരുന്നു. പ്രതിയെ ചെന്നെയിൽ നിന്നും പിടികൂടിയ പോലിസുകാർക്ക് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ അനുമോദനം നൽകി.

Post a Comment

Previous Post Next Post