അഴിയൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് 2025-26സാമ്പത്തിക വർഷത്തിലെ ഗ്രാമസഭ ചേർന്നു
അഴിയൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് 2025-26സാമ്പത്തിക വർഷത്തിലെ ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ ചേർന്നു.
2025-26വാർഷിക പദ്ധതി, ഡിജിറ്റൽ സർവ്വേ വിശദീകരണം എന്നീ അജണ്ടകൾ വെച്ച സഭയിൽ വികസനസമിതി സിൺവീനർ ഫർസൽ കെ പി സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ആയിഷ ഉമ്മർ അധ്യക്ഷം വഹിച്ചുകൊണ്ട് പദ്ധതികളെക്കുറിച്ചും ഗുണഭോക്തൃ വിഹിതങ്ങളെ കുറിച്ചും വിശദീകരിച്ചു സംസാരിച്ചു.
ഗ്രാമസഭ കോർഡിനേറ്റർ രാജേഷ് വാർഡ് നിവാസികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
ഡിജിറ്റൽ സർവ്വേ നോഡൽ ഓഫീസർ നീരജ് ഡിജിറ്റൽ സർവ്വേയെക്കുറിച്ചുള്ള സംശയനിവാരണവും അതിന്മേലുള്ള ചർച്ചക്കും നേതൃത്വം നൽകി.
സി ഡി എസ് മെമ്പർ ശർമിള ശേഖരൻ നന്ദി പറഞ്ഞു.
Post a Comment