o മികച്ച വായന ചിന്ത വളർത്തും!* സുരേഷ് കോമത്ത്
Latest News


 

മികച്ച വായന ചിന്ത വളർത്തും!* സുരേഷ് കോമത്ത്

 *മികച്ച വായന ചിന്ത വളർത്തും!*
സുരേഷ് കോമത്ത്



മാഹി: മികച്ച വായന ഭാവനയിലേക്കും ക്രിയാത്മകതയിലേക്കും കുട്ടികളെ നയിക്കുമെന്ന് ഗ്രന്ഥശാല പ്രവർത്തകനും അധ്യാപകനുമായ സുരേഷ് കോമത്ത് പറഞ്ഞു.


പന്തക്കൽ ഗവ: എൽ.പി. സ്കൂളിൽ വായനവാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

 കുട്ടികൾക്കായൊരുക്കിയ വായനമുറിയും അദ്ദേഹം തുറന്നു കൊടുത്തു. 


പ്രഥമാധ്യാപിക കെ.ഷിംന , ടി.പി. ഷൈജിത്ത്, പി.ടി. സുബുല , സി . നീതു ഫാത്തിമ ഷെൻസ മെർസിൻ തുടങ്ങിയവർ സംസാരിച്ചു.


വായനയുടെ പ്രാധാന്യം  വ്യക്തമാക്കുന സ്കിറ്റ്, നൃത്താവിഷ്കാരം, അക്ഷരമരം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. 


വായനവാര മത്സരങ്ങളിൽ വിജയികളായവർക്ക് സുരേഷ് കോമത്ത് സമ്മാനങ്ങൾ നൽകി.


ഇ. ശ്രീലക്ഷ്മി, ഗോകുൽ സുരേഷ്, വി.എം. സലിന, കെ.പി. അനിത എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post