o വായന വാരം സമാപിച്ചു.
Latest News


 

വായന വാരം സമാപിച്ചു.

 *വായന വാരം സമാപിച്ചു.*



മാഹി: പള്ളൂർ കസ്തൂർബ ഗാന്ധി ഗവൺമെൻ്റ് ഹെസ്കൂളിൽ വായന വാരാചരണ പരിപാടികൾ സമാപിച്ചു.


സമാപന സമ്മേളനം വിദ്യാലയത്തിലെ പൂർവ്വാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്വന്തം അഭിരുചിക്ക് അനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാൻ കുട്ടികൾക്കാവണമെന്നും ചെറുപ്പ കാലം തൊട്ടെയുള്ള വായനശീലത്തിലൂടെ മാത്രമെ ആ ശേഷി നേടിയെടുക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.


പ്രധാനാധ്യാപിക ലിസി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.


വായന വാരാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽവിതരണം ചെയ്തു.


കുട്ടികൾ തയ്യാറാക്കിയ ചുമർ മാസികയും പോസ്റ്ററകളും പ്രകാശിപ്പിച്ചു.


കുട്ടികളുടെ കവിതാവതരണങ്ങളും

ഉണ്ടായി.


സ്റ്റാഫ് സെക്രട്ടറി വി.പി. ഷമീദ സ്വാഗതവും സി. തുഷാര നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post