o ഒരു മാസത്തെ വൈവിധ്യമാർന്ന പരിപാടികളുമായി അഴിയൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ വായനമാസാചരണം ആരംഭിച്ചു
Latest News


 

ഒരു മാസത്തെ വൈവിധ്യമാർന്ന പരിപാടികളുമായി അഴിയൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ വായനമാസാചരണം ആരംഭിച്ചു

 ഒരു മാസത്തെ വൈവിധ്യമാർന്ന പരിപാടികളുമായി അഴിയൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ വായനമാസാചരണം ആരംഭിച്ചു.



അഴിയൂർ :  അഴിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വായനദിനാഘോഷം പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തനുമായ ശ്രീ. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കഥ രചന, കവിതാരചന , കവിതാലാപനം, സാഹിത്യ ക്വിസ് തുടങ്ങി ഒരുമാസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ നേതൃത്വത്തിൽ പുസ്തകപരിചയം, കവിതാലാപനം, പി എൻ പണിക്കർ അനുസ്മരണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ രസിത, രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീലത ടീച്ചർ സ്വാഗതവും വിദ്യാരംഗം ക്ലബ് കൺവീനർ സീന ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post