o മാഹി കൃഷി വകുപ്പ്: കർഷകർ വിവരങ്ങൾ പുതുക്കണം
Latest News


 

മാഹി കൃഷി വകുപ്പ്: കർഷകർ വിവരങ്ങൾ പുതുക്കണം

 *മാഹി കൃഷി വകുപ്പ്: കർഷകർ വിവരങ്ങൾ പുതുക്കണം*



മാഹി മേഖലയിലെ പിഎം കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ പേരു വിവരങ്ങൾ പുതുക്കണം. പള്ളൂർ, മാഹി കൃഷി വകുപ്പിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് കർഷകൻ്റെ ആധാർ കാർഡിന്റെ പകർപ്പ്, ഭാര്യ/ഭർത്താവിന്റെ ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, മാഹി ഡെപ്യൂട്ടി തഹസിൽദാർ സാക്ഷ്യപ്പെടുത്തിയ സ്വന്തം പേരിലുള്ള സ്ഥലങ്ങളുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ് എന്നിവയോടൊപ്പം പളളൂർ കൃഷി ഓഫീസിൽ ആഗസ്റ്റ് 20 ന് മുമ്പായി സമർപ്പിക്കണമെന്ന് മാഹി

കൃഷി കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.


Post a Comment

Previous Post Next Post