വൈദ്യുതി വകുപ്പ് ജീവനക്കാരനെ ഇടിച്ചിട്ടു കാർ നിർത്താതെ പോയി
മയ്യഴി: വൈദ്യുതി വകുപ്പ് ജീവനക്കാരൻ റോഡരികിലൂടെ നടന്ന് പോകവെ കാർ ഇടിച്ചിട്ട് നിർത്താതെ കടന്ന് പോയതായി പരാതി. 19 ന് രാവിലെ 6.15 ഓടെ മാഹി മെയിൻ റോഡിലായിരുന്നു സംഭവം. മാഹി വൈദ്യുതി ഓഫീസിലെ ഫോർമാൻ സി.എച്ച്. രമേശനെയാണ് കാർ ഇടിച്ചത്. പരിക്ക് പറ്റി അബോധാവസ്ഥയിലായി റോഡരികിൽ വീണ രമേശനെ ആശുപത്രിയിലെത്തിക്കാതെ കാർ നിർത്താതെ പോകുകയായിരുന്നു. പരിക്കേറ്റ രമേശനെ പിന്നിട് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടോക്കിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ നിന്നും വൈദ്യുതി ഓഫീസിലേക്ക് നടന്നു വരുമ്പോൾ മെയിൻ റോഡിൽ സെമിത്തേരി കവലക്കടുത്ത പെട്രോൾ പമ്പിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. മാഹി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ചിട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന.

Post a Comment