o നിര്യാതനായി
Latest News


 

നിര്യാതനായി

 

നിര്യാതനായി



കഥകൃത്തും  മംഗലാട്ട് കുടുംബാംഗവുമായ മാഹി സ്വദേശി എം.ചന്ദ്രശേഖരൻ. (74) മുംബൈയിലെ ഡോമ്പിവിളിയിൽ നിര്യാതനായി. പരേതരായ മംഗലാട്ട് കുഞ്ഞിരാമന്റെയും തയ്യുള്ളതിൽ മാധവിയുടെയും  മകനാണ്.1980-90 കളിൽ  മലയാളകഥാ സാഹിത്യ ത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു. മാതൃഭൂമി, കലാകൗമുദി, മലയാളം, എന്നീ ആനുകാലികങ്ങളിലായി നൂറിൽപരം  കഥകൾ രചിച്ചിട്ടുണ്ട്. പ്രൊഫ.എം.അച്യുതന്റെ ചെറുകഥ ഇന്നലെ ഇന്ന് എന്ന കൃതിയിൽ പ്രത്യേക പരാമർശ മുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘം, സ്വച്നീലമായ ആകാശം, ഏകാന്ത ജാലങ്ങൾ എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളനാട് വാരികയിൽ പ്രൂഫ് റീഡറായി ജോലി ചെയ്തിരുന്നു. മുംബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ കമർഷ്യൽ മാനേജറായി പ്രവൃത്തിച്ചു. ഭാര്യ: പുഷ്പ. മക്കൾ: പ്രിയങ്കർ (മാനേജർ, എച്.ഡി.എഫ്.സി ബാങ്ക് ), ആതിര (ഐ.ടി. ഫീൽഡ് ). സഹോദരങ്ങൾ: പരേതരായ എം.ബാലചന്ദ്രൻ, എം.പത്മിനി, എം.സാവിത്രി. കഥാകൃത്ത് എം.ഗോകുൽദാസ് (കോഴിക്കോട്).


Post a Comment

Previous Post Next Post