*ആകാശക്കാഴ്ചയൊരുക്കി ലഹരി വിരുദ്ധദിനം*
ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ ആകാശ കാഴ്ച ഒരുക്കിയ ലഹരി വിരുദ്ധ ദിനം വൈവിദ്ധ്യംകൊണ്ട് ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വരച്ച ലഹരി വിരുദ്ധ ചിത്രങ്ങൾ ഹൈഡ്രജൻ നിറച്ച നാനൂറിൽപരം ബലൂണുകളിൽ ഘടിപ്പിച്ച് ആകാശത്തിലേക്ക് ഉയർത്തുകയായിരുന്നു.
പ്രധാന അധ്യാപകൻ കെ. വി.മുരളീധരൻ അധ്യക്ഷത വഹിച്ചു. മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം തനൂജ, പോലീസ് സബ് ഇൻസ്‌പെക്ടർ മാരായ സി.വി.റെനിൽ കുമാർ, സുരേഷ് ബാബു, എം.ശ്രീജയൻ, കെ.മോഹനൻ, സന്ദീവ്.കെ വി, കെ.കെ.സനിൽ കുമാർ
കെ ചിത്രൻ, കെ.എൻ.സിനി, സജിത്ത് പായറ്റ സംസാരിച്ചു.
Post a Comment