*" ജീവിതമാവട്ടെ ലഹരി" അഴിയൂർ ജി എം ജെ ബി സ്കൂളിലെ കുട്ടികളോട് സംവദിച്ച് അസിസ്റ്റൻറ് ഇൻസ്പെക്ടർ ശ്രീപ്രസാദ്:
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പാനൂർ അസിസ്റ്റൻറ് ഇൻസ്പെക്ടർ ശ്രീപ്രസാദ് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ക്ലാസ് നൽകി. പരിപാടിയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ വിശിഷ്ടാതിഥിയായി. പ്രസിഡൻറ് ഷബാന അധ്യക്ഷo വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീബ പരിപാടിക്ക് സ്വാഗതം പറഞ്ഞു. അധ്യാപകരായ ജിഷ, സന്തോഷ് കുമാർ, സലിഷ, ആതിര എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഫ്ലാഷ് മോബ് വളരെ ആകർഷകമായി.
Post a Comment