കൈവിടൂ ലഹരിയെ
ആസ്വദിക്കൂ സുന്ദര ജീവിതം
ചോമ്പാല പോലീസ് ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ "കൈവിടൂ ലഹരിയെ
ആസ്വദിക്കൂ സുന്ദര ജീവിതം " എന്ന മുദ്രാവാക്യവുമായി ലഹരി വിരുദ്ധ സന്ദേശ യാത്രയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പരിസരത്ത് നിന്നും പ്രയാണം ആരംഭിച്ച സന്ദേശ യാത്ര മാഹി റെയിൽവേ സ്റ്റേഷൻ , അഴിയൂർ ചുങ്കം, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിൽ നൽകിയ സ്വീകരണത്തിന് ശേഷം വെള്ളി കുളങ്ങര ടൗണിൽ സമാപിച്ചു. ആസ്വാദകരുടെ കണ്ണിനും കാതിനും വിരുന്നൊരുക്കി മടപ്പള്ളി ഗവൺമെൻ്റ് കോളജിലെ എൻ സി സി കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത നൃത്തശില്ലവും യാത്രയെ വർണ്ണശബളമാക്കി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വ്യാപാരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഉൾപ്പടെ വൻ ജനപങ്കാളിത്വം യാത്രയെ സ്വീകരിക്കാനെത്തി. മടപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂൾ 9 ക്ലാസ് വിദ്യാർത്ഥി സീനിയർ SPC കേഡറ്റ് നവനി എം പി യാത്രയിലുടനീളം നടത്തിയ ലഹരിവിരുദ്ധ പ്രഭാഷണം കൗതുകമുളവാക്കി. ചോമ്പാല സ്റ്റേഷൻ പരിധിയിലെ വിദ്യാലയങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ ക്ലാസ് നടത്തി. ചോമ്പാല ഐ പി എസ് എച്ച് ഒ സിജു. ബി. കെ, സബ് ഇൻസ്പക്ടർ മാരായ അനിൽകുമാർ പി , ഫിറോസ് എ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അഭിജിത്ത് വി കെ,സജിത്ത് പി ടി, വിജേഷ് പി വി, രതീഷ് കെ കെ, സിവിൽ പോലീസ് ഓഫീസർമാരായ സന്ധ്യ കെ, അജേഷ് എം കെ, എന്നിവർ നേതൃത്വം നൽകി
Post a Comment