o ഡോ.എസ്.എസ്.ശ്രീകുമാറിന് സാഹിത്യ അക്കാദമി പുരസ്കാരം
Latest News


 

ഡോ.എസ്.എസ്.ശ്രീകുമാറിന് സാഹിത്യ അക്കാദമി പുരസ്കാരം

 ഡോ.എസ്.എസ്.ശ്രീകുമാറിന് സാഹിത്യ അക്കാദമി പുരസ്കാരം



മാഹി: സാഹിത്യ നിരൂപകൻ ഡോ.എസ്.എസ്.ശ്രീകുമാറിൻ്റെ മലയാളസാഹിത്യ വിമർശനത്തിലെ

മാർക്സിയൻ സ്വാധീനമെന്ന കൃതിക്ക് ഇത്തവണത്തെ സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ കൃഷ്ണപിള്ള എൻഡോവ്മെൻ്റ് അവാർഡ് ലഭിച്ചു. ഇതേ വിഷയത്തിലെ ഗവേഷണത്തിനാണ് നേരത്തെ ഡോക്ടറേറ്റ് ലഭിച്ചത്.

1989 മുതൽ 2024 മാർച്ച് വരെയുള്ള 35 വർഷം മാഹി മഹാത്മാഗാന്ധി ഗവ. കോളേജിലെ മലയാള വിഭാഗത്തിലെ അധ്യാപകനായിരുന്നു. വർക്കല സ്വദേശിയായ ശ്രീകുമാർ ഇക്കാലത്ത് തലശ്ശേരി വടക്കുമ്പാട് ആണ് താമസിച്ചിരുന്നത്. തലശ്ശേരിയിലെയും മയ്യഴിയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമാണ്.

1962ൽ അദ്ധ്യാപക ദമ്പതിമാരുടെ മകനായി വർക്കലയിൽ ജനനം. ഫാത്തിമാ മാതാ നാഷനൽ കോളജ്, ശ്രീനാരായണാകോളജ്, കാര്യവട്ടം യൂണിവേഴ്സിറ്റി കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് എം.എ., എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ. ഡോ.കെ.ഭാസ്കരൻനായരുടെ സാഹിത്യ നിരൂപണം, സംസ്കാരവും വിമർശനവും, പ്രത്യയശാസ്ത്ര പാരായണങ്ങൾ, പുരഗമനസാഹിത്യം-കുറ്റപത്രവും കുമ്പസാരവും, കവിതയുടെ വിധ്വംസകത, ആധുനികാനന്തര വിഷാദയോഗം എന്നീ വിമർശന രചനകൾ. കവിതയുടെ വിധ്വംസകതയ്ക്ക് 2020ലെ ഇടശ്ശേരി പുരസ്കാരം ലഭിച്ചു.

Post a Comment

Previous Post Next Post