o അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവത്ക്കരണ ക്ലാസ്സ് നടത്തി*
Latest News


 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവത്ക്കരണ ക്ലാസ്സ് നടത്തി*

 *അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവത്ക്കരണ ക്ലാസ്സ് നടത്തി*



പള്ളൂർ:വി.എൻ.പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവത്ക്കരണ ക്ലാസ്സും നടത്തി സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. പ്രേമാനന്ദൻ മാസ്റ്റരുടെ അധ്യക്ഷതയിൽ മാഹി സബ്ബ് ഇൻസ്പെക്ടർ വി. റെനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട്‌ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. പള്ളൂർ സ്റ്റേഷൻ എസ്.ഐ  വി. സുരേഷ് ബാബു ചടങ്ങിൽ ആശംസയർപ്പിച്ചു. എം.വി സുജയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കായികാധ്യാപകൻ സി. സജീന്ദ്രൻ ചടങ്ങിൽ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ സ്റ്റിക്കി നോട്ടിൽ കുറിച്ച് സ്റ്റിക്ക് ഓൺ റ്റു ലൈഫ് ബോർഡിൽ പതിപ്പിച്ചു കൊണ്ട്‌ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കെ എം സ്വപ്ന, കെ.കെ.സ്നേഹ പ്രഭ, എസ് സുഗതകുമാരി, കെ.സുജ., ടി എം സജീവൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post