അന്താരാഷ്ട്ര യോഗദിനം
അന്താരാഷ്ട്ര യോഗദിനം മൈ ഭരത് മാഹിയുടെയും തീരം സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ 21/06/2025 ശനിയാഴ്ച മാഹി എക്സൽ പബ്ലിക് സ്കൂളിൽ വെച്ച് ആചരിച്ചു
തീരം സാംസ്കാരിക വേദി സെക്രട്ടറി കെ .വി . കൃപേഷിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പാൾ സതി.എൻ.കുറുപ്പ് ഉദ്ഘാടനം ചെയ്തു
സ്കൂൾ പ്രോഗ്രാം കമ്മിറ്റി കൺവീനർ റീജേഷ് രാജൻ സ്വാഗതവും. സ്കൂൾ വൈസ് പ്രിൻസിപ്പാൾ മരായ വി .സുധീഷ്,പ്രിയേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു
തുടർന്ന് സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ യോഗ പ്രകടനവും ഉണ്ടായി
Post a Comment