യോഗാദിനം ആചരിച്ചു
വി.എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ യോഗാ ദിനം ആചരിച്ചു. കായികാധ്യാപകൻ സി.സജീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികൾ വജ്രാസനം , ശശാങ്കാസനം ഭുജംഗാസനം , വ്യക്ഷാസനം തുടങ്ങി 12 ഓളം യോഗാസനങ്ങൾ കുട്ടികൾ പരിശീലിച്ചു. എസ്. ശിവാനി അവന്തിക സന്തോഷ്, നിഖിൽ പി എന്നീ വിദ്യാർത്ഥികളായിരുന്നു കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചത്. സ്ക്കൂളിലെ യോഗാ ദിന പരിപാടികൾ വൈസ് പ്രിൻസിപ്പൽ കെ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സ്നേഹപ്രഭ ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ.എം സ്വപ്ന, ടി.എം സജീവൻ, ഭാഗ്യലത.പി എന്നിവർ നേതൃത്വം നൽകി.
Post a Comment