നാല് യുവാക്കൾക്ക് മർദ്ദനമേറ്റതായി പരാതി
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഉസ്സൻമൊട്ടയിലെ കാസാ കാൻ്റീൻ ഹോട്ടലിന് സമീപത്ത് നിന്ന് നാല് യുവാക്കൾക്ക് മർദ്ദനമേറ്റതായി പരാതി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവാക്കൾ ഉച്ചത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഹോട്ടലിലുള്ളവരാണ് മർദ്ദിച്ചതെന്നാണ് പരാതി. ചാലക്കര സാഫ്റോണിലെ അബ്ദുൾ റഹ്മാൻ (19), പരിമഠത്ത് പാരഡൈസിൽ അസിം ഷഫീഖ് (19), പാറാൽ നിഹാൽ മഹലിലെ നിഹാൽ അബ്ദുള്ള (19), പരിമഠത്തെ അസിം അസ്ലം (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചു.
ന്യൂമാഹി പോലീസ് കേസെടുത്തു.
Post a Comment