*മടപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി. ബസിൻ്റ ടയർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തിക്കിടയാക്കി*
ദേശീയപാതയിൽ മടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിൻ്റ ടയർ പൊട്ടിത്തെറിച്ച് പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്ന് രാവിലെയോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കാസർകോടേക്ക് പോവുകയായിരുന്ന ബസിൻ്റ പിൻ ചക്രമാണ് പൊട്ടിത്തെറിച്ചത്.
ഉഗ്രസ്ഫോടന ശബ്ദവും പുകയും ഉയരുന്നത് കണ്ട് ബസ് നിർത്തിയ ഉടനെ യാത്രക്കാർ പുറത്തിറങ്ങി. ഒരാഴ്ച്ച മുന്നേ മാറ്റിയിട്ട ടയറാണ് പൊട്ടിത്തെറിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ഉഗ്രസ്ഫോടന ശബ്ദം കേട്ടു നാട്ടുകാരും വഴിയാത്രക്കാരും ഓടി കൂടുകയുണ്ടായി. ദേശീയപാതയിൽ സംഭവത്തെ തുടർന്ന് ഗതാഗത തടസമുണ്ടായി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. ശേഷം ബസ് വടകര ഡിപ്പോയിലേക്ക് മാറ്റി.

Post a Comment