o *സെൻടാക് പിഡബ്ല്യുഡി ക്വാട്ട: അപേക്ഷകർ ശാരീരിക പരിശോധന നടത്തണം*
Latest News


 

*സെൻടാക് പിഡബ്ല്യുഡി ക്വാട്ട: അപേക്ഷകർ ശാരീരിക പരിശോധന നടത്തണം*

 *സെൻടാക് പിഡബ്ല്യുഡി ക്വാട്ട: അപേക്ഷകർ ശാരീരിക പരിശോധന നടത്തണം*



സെൻടാക് വഴി യു.ജി നോൺ-നീറ്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് പിഡബ്ല്യുഡി ക്വാട്ടയിൽ അപേക്ഷിച്ച വിദ്യാർത്ഥികൾ സാധുവായ വൈകല്യ സർട്ടിഫിക്കറ്റ് / സ്ഥിരം സർട്ടിഫിക്കറ്റ് ഏതാണോ ബാധകം അത് ലഭിക്കുന്നതിന് മെഡിക്കൽ ബോർഡിന്റെ ശാരീരിക പരിശോധനയ്ക്ക് മുമ്പാകെ ഹാജരാകണം. ശാരീരിക പരിശോധന ജൂൺ 16,17 തീയ്യതികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ അതത് റീജ്യണിലെ ജില്ലാ ആശുപത്രികളിൽ നടക്കും. ആർ‌.എം‌.ഒ, ഇന്ദിരാഗാന്ധി ഗവ. ജനറൽ ആശുപത്രി & പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പുതുച്ചേരി,

ആർ.എം.ഒ, ഗവ.ജനറൽ ആശുപത്രി, കാരക്കൽ,

ഡി.ഡി, ഗവ.ജനറൽ ആശുപത്രി, മാഹി,

ഡി.ഡി, ഗവ.ജനറൽ ആശുപത്രി, യാനം തുടങ്ങിയ ആശുപത്രികളിൽ

മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ,

ആധാർ പകർപ്പ്, അപേക്ഷാഫോമിന്റെ പകർപ്പ്, മുൻകാല പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷകർ ശാരിരിക പരിശോധനയ്ക്ക് ഹാജരാകണമെന്ന്  സെൻടാക് കോർഡിനേറ്റർ അറിയിച്ചു.


Post a Comment

Previous Post Next Post