*ജി എച്ച് എസ് എസ് അഴിയൂരിലെ USS ജേതാക്കളെ അനുമോദിച്ചു.*
അഴിയൂർ : USS പരീക്ഷയിൽ ഉന്നത വിജയം നേടി ജി എച്ച് എസ് എസ് അഴിയൂരിന് ചരിത്രവിജയം സമ്മാനിച്ച വിദ്യാർത്ഥികളെ PTA യും സ്റ്റാഫും ചേർന്ന് അനുമോദിച്ചു. SSLC പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം ആവർത്തിക്കുന്ന സ്കൂളിന് ഇത് ഇരട്ടി മധുരമായി. മികച്ച ഭൗതിക സാഹചര്യവും പഠനാന്തരീക്ഷവും നിലനിൽക്കുന്നതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പി.ടി എ പ്രസിഡൻ്റ് നവാസ് നെല്ലോളി അഭിപ്രായപ്പെട്ടു. പ്രധാനാധ്യാപിക രേഖ കക്കാടി പി.ടി.എ കമ്മിറ്റി അംഗം നിസാർ വി.കെ, വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Post a Comment