o മാഹിയിൽ തിരംഗ യാത്ര സംഘടിപ്പിച്ചു
Latest News


 

മാഹിയിൽ തിരംഗ യാത്ര സംഘടിപ്പിച്ചു

 *മാഹിയിൽ  തിരംഗ  യാത്ര  സംഘടിപ്പിച്ചു* 



മാഹി:പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ ഭാരത സൈനികർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് ദേശ സുരക്ഷ പൗരസമിതിയുടെ നേതൃത്വത്തിൽ  മാഹിയിൽ തിരംഗ യാത്ര നടത്തി


കാലത്ത് 10 മണിക്ക് വളവിൽ കടപ്പുറത്ത് നിന്ന് ആരംഭിച്ച യാത്ര മാഹി മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു

 യാത്ര അടൽജി സേവാ ട്രസ്റ്റ് സ്റ്റേറ്റ് സെക്രട്ടറി  മൗലിദേവൻ ഉത്ഘാടനം ചെയ്തു.


നാഷണൽ എക്സ് സർവീസ് മാൻ കോഡിനേഷൻ കമ്മിറ്റി മാഹി പ്രസിഡന്റ് റിട്ടയേർഡ് ഹോണററി ക്യാപ്റ്റൻ വിജയൻ ദേശീയ പതാക കൈ മാറി.


സൈന്യത്തിൽ സേവനമനുഷ്ടിച്ചവരും, സാമൂഹ്യ സാംക്കാരിക മേഖലയിലുള്ളവരും , പൊതു പ്രവർത്തകരും പങ്കെടുത്തു


മാഹി പള്ളി ബസലിക്ക റെക്ടർ സെബാസ്റ്റിൻ കാരക്കൽ മുഖ്യ ഭാഷണം നടത്തി.

മാഹി മണ്ഡലം ബിജെപി പ്രസിഡന്റ്‌ പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു.

മാഹി കമ്മ്യൂണിറ്റി കോളേജ് സെന്റർ മേധാവി ഡോക്ടർ രാജൻ,

 അടൽജി സേവാ ട്രസ്റ്റ് പ്രസിഡണ്ട് എ ദിനേശൻ,അഡ്വ ഇന്ദ്ര പ്രസാദ്,

ആശ്രയ വുമൺസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുലോചന,മഗ്‌നീഷ് മഠത്തിൽ, N R കോൺഗ്രസ്‌ നേതാക്കളായ വളവിൽ സുധാകരൻ, ജിതേഷ് എന്നിവർ സംസാരിച്ചു.

 അഡ്വ :അശോകൻ സ്വാഗതവും തൃജേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post