ഓട്ടോറിക്ഷയുടെ മുകളിൽ തണൽ മരത്തിൻ്റെ ശിഖരം പൊട്ടിവീണു.
പന്തക്കൽ: മൂലക്കടവിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയുടെ മുകളിൽ തണൽ മരത്തിൻ്റെ ശിഖരം പൊട്ടിവീണു. ഡ്രൈവർ ചിരുകണ്ടോത്ത് രാജു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം - ഈ സമയത്ത് മൂന്ന് ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. പന്തക്കലെ ചിരുകണ്ടോത്ത് രാജുവിൻ്റെ ആപ്പെ ഓട്ടോയ്ക്ക് മുകളിലാണ് തടി മരം വീണത്.
ഓട്ടോയുടെ മുകൾ ഭാഗത്തെ ഷീറ്റ് തകർന്നു.പെയിൻ്റും മാഞ്ഞുപോയി. മരം വീഴുമ്പോൾ ഡ്രൈവർ രാജു ഓട്ടോറിക്ഷയിൽ ഇരിക്കുകയായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് മരം കീഴെ വീണത്.ലൈനുകൾ കൂട്ടിയുരസി തീജ്വാലകളും ഓട്ടോയുടെ മുകളിൽ പതിച്ചിരുന്നു
ഓട്ടോവിൽ ചാരി നിന്നിരുന്ന മറ്റു ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. കൂറ്റൻ തണൽമരത്തിൻ്റെ ഉണങ്ങിയ ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടി എടുക്കാത്തതിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു.
Post a Comment