*നഴ്സിങ്ങ് കോളജ് ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും*
മാഹി: മയ്യഴിക്കാരുടെ വർഷങ്ങളായുള്ള അഭിലാഷമായ സർക്കാർ ഉടമസ്ഥതയിലുള്ള നഴ്സിങ്ങ് കോളജ് എന്ന സ്വപ്നത്തിന് സാഫല്യം
വർഷങ്ങളായുള്ള ആവശ്യത്തിന് എൻ ഡി എ സർക്കാർ പുതുച്ചേരിയിൽ ഭരണത്തിൽ വന്നതോടെയാണ് പച്ചക്കൊടി വീശിയത്
ആഗസ്റ്റ് മാസത്തിൽ നഴ്സിങ്ങ് കോളേജ് ഉദ്ഘാടനം ചെയ്യും
. സർക്കാർ ഉടമസ്ഥതയിലുള്ള പുതുച്ചേരി മദർ തെരേസാ പോസ്റ്റ് ഗ്രാജുവേറ്റ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുക.,
നേരത്തെ മാഹിഗ വ:എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് നഴ്സിങ്ങ് കോളജ് ആരംഭിക്കുന്നത്.
40 വിദ്യാർത്ഥികൾക്കാണ് ഓരോ വർഷവും പ്രവേശനം ലഭിക്കുക.. സെൻടാക് വഴിയാണ് പ്രവേശനം. നാല് വർഷ കോഴ്‌സായ ബി.എസ്.സി നഴ്‌സി ങ്ങ് കോഴ്സിന് ഇനി മയ്യഴിയിലെ വിദ്യാർത്ഥികൾക്ക് പുതുച്ചേരിയിൽ പോകേണ്ടതില്ല.ക്ലാസ്സ് റൂം,ലാബ്, കമ്പ്യൂട്ടർ ലാബ്, ന്യൂട്രീഷ്യൻ റൂം, കാഷ്വാലി റ്റി, ലൈബ്രറി, റീഡിങ്ങ് റൂം തുടങ്ങി നഴ്‌സിങ്ങ് കോളജിന് വേണ്ട എല്ലാ ആധുനീക സൗകര്യങ്ങളെല്ലാം ഇതിനകം ഒരുക്കിക്കഴിഞ്ഞു.
മാഹിയിൽ നിലവിലുള്ള ആയുർവ്വേദ മെഡിക്കൽ കോളജ്, ദന്തൽ കോളജ്, പോളിടെ ക്നിക്, ഐ.ടി.ഐ. മഹാത്മാഗാന്ധി ഗവ: ആർട്‌സ് & സയൻസ് കോളജ്, ബിരുദ - ബിരുദാനന്തര സഹകരണ കോളജ്, രണ്ട് ബി.എഡ്.കോളജുകൾ, പുതുച്ചേരി യൂണിവേർസിറ്റി സെൻ്റർ എന്നിവയടക്കം നഴ്‌സിങ്ങ് കോളജ് കോളജ് കൂടി വരുന്നതോടെ മാഹി സമ്പൂർണ്ണ പ്രൊഫഷണൽ എജുക്കേഷൻ ഹബ്ബായി മാറും
അന്തിമപരിശോധനക്കായിപോണ്ടിച്ചേരി യൂണിവേർസിറ്റി അസി. രജി സ്ട്രാർ ഡോ: പുഷ്‌ക്കർസിങ്ങ്,അംഗങ്ങളായ പ്രൊഫ.ഗാന്ധിമതി, ഡോ: സാറ, ഡോ: രാഖി ബിശ്വാസ് എന്നിവർ ഇന്നലെ നഴ്‌സിങ്ങ് കോളജ് കാമ്പ സ് സന്ദർശിച്ചു. സംഘത്തോടൊപ്പം മാഹി എം എൽ എ രമേശ് പറമ്പത്ത്,
ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർ ഡോ: എ.പി ഇസ്‌ഹാഖ്, അസി: ഡയറക്ടർ ഡോ: സൈബുന്നിസ ബീഗം, ഡോ: പ്രമീള, വൈ. പ്രിൻസിപ്പാൾ ചി : ത്രാ രമേഷ്, നഴ്‌സിങ്ങ് ഓഫീസർ വി.വി.സിന്ധു, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പി.പി.രാജേഷ്, സൂപ്രണ്ട് കെ. സന്തോഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.
Post a Comment