o മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ചരമ വാർഷിക ദിനം 'ഭീകര വിരുദ്ധ ദിനമായി' മാഹി അഡ്മിനിസ്ട്രേഷൻ ആചരിച്ചു
Latest News


 

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ചരമ വാർഷിക ദിനം 'ഭീകര വിരുദ്ധ ദിനമായി' മാഹി അഡ്മിനിസ്ട്രേഷൻ ആചരിച്ചു

 മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ചരമ വാർഷിക ദിനം  'ഭീകര വിരുദ്ധ ദിനമായി' മാഹി അഡ്മിനിസ്ട്രേഷൻ ആചരിച്ചു.



 മാഹി ഗവണ്മെന്റ് ഹൌസ് സെൻട്രൽ ഹാളിൽ കാലത്ത് 10 ന് നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ഛായാപടത്തിൽ    രമേശ്‌ പറമ്പത്ത് എം. എൽ. എ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ  ഡി. മോഹൻ കുമാർ, മുനിസിപ്പൽ കമ്മിഷണർ  സതേന്ദർ സിംഗ്, സൂപ്രണ്ട് ഓഫ് പോലീസ്  ജി. ശരവണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മറ്റ് സർക്കാർ ഉദ്യോഗസ്ഥർ     എന്നിവർ പുഷ്പാർച്ചന നടത്തി.


വിശുദ്ധ ഗ്രന്ഥ പാരായണം, ദേശ ഭക്തിഗാനങ്ങൾ, ഭീകര വിരുദ്ധ ദിന പ്രതിജ്ഞ എന്നിവ നടന്നു.

Post a Comment

Previous Post Next Post