*വീട്ടിൽ അതിക്രമിച്ചു കടന്ന് വയോധിയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച സംഭവം*
*തമിഴ്നാട് സ്വദേശികളായ ദമ്പതിമാർക്ക് തടവും പിഴയും വിധിച്ചു*
മാഹി: മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസിൽ താമസിക്കുന്ന ഹീര എന്നവരുടെ എട്ട് പവനോളം വരുന്ന താലിമാല വീട്ടിൽ അതിക്രമിച്ച് വാതിൽ ബലമായി തള്ളി തുറന്ന് കഴുത്തിൽ നിന്നും ഊരി എടുത്ത് കടന്നു സംഭവത്തിലെ പ്രതികളായ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മുരളി (27), സെൽവി (28) എന്നിവർക്കാണ് ജഡ്ജി ബി. റോസ്ലിൻ 3 മാസം തടവും 2000 രൂപ പിഴയും വിധിച്ചത്
മെയ് മൂന്നിനാണ് സംഭവം നടന്നത്
മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ മേൽനോട്ടത്തിൽ മാഹി എസ്.ഐ അജയകുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ
പ്രതികളെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് പിടികൂടിയത് ഇവരിൽ നിന്നും കളവുമുതലായ താലിമാല കണ്ടെടുത്തിരുന്നു. അന്യേക്ഷണസംഘത്തിൽ ഗ്രേഡ് എസ്.ഐ മാരായ സുനിൽകുമാർ മൂന്നങ്ങാടി, എൻ. സതീശൻ, എന്നിവരുമുണ്ടായിരുന്നു
പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് എംഡി. തോമസ്, ഹാജരായി.
Post a Comment