എം.പുരുഷു മാസ്റ്റർ പുരസ്കാരം കെ.കെ.മാരാർക്ക് സമ്മാനിച്ചു
ന്യൂമാഹി:പുന്നോൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ പ്രഥമ എം.പുരുഷു മാസ്റ്റർ പുരസ്കാരം സ്പീക്കർ എ.എൻ ഷംസീർ നാടൻ കലാ ചരിത്ര ഗവേഷകൻ കെ.കെ. മാരാർക്ക് സമ്മാനിച്ചു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു അധ്യക്ഷത വഹിച്ചു.പുരസ്കാര നിർണ്ണയ സമിതി ചെയർമാൻ ഡോ.എ. വത്സലൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കെ.കെ.മാരാർ, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാ റാണി, മുൻ തലശ്ശേരി നഗരസഭാധ്യക്ഷൻ സി.കെ. രമേശൻ, അസി. റജിസ്ട്രാർ കെ.പി. പ്രജിത്ത് ഭാസ്കർ, പ്രസിഡൻ്റ് കെ.എം.രഘുരാമൻ, സെക്രട്ടറി കെ.വി.സന്തോഷ് കുമാർ, കെ.എ.രത്നകുമാർ, കെ. ജയപ്രകാശൻ, എ.ശശി, രാജീവൻ മയലക്കര, അനീഷ് കൊളവട്ടത്ത്, കണ്ട്യൻ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
Post a Comment