മയ്യഴിപ്പുഴയുടെ വിനോദ സഞ്ചാര സാദ്ധ്യതകളെക്കുറിച്ച് സെമിനാർ നടന്നു
മലബാറിക്കസ് ടൂറിസം കോ-ഓപ്പറേറ്റീവിന്റ ആഭിമുഖ്യത്തിൽ മയ്യഴിപ്പുഴയുടെ വിനോദ സഞ്ചാര സാദ്ധ്യതകളെക്കുറിച്ച് സെമിനാർ നടന്നു
സെമിനാർ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
കനകമലയുടെ പ്രകൃതി ലാവണ്യം നുകരാനുള്ള സംവിധാനമുണ്ടാക്കണമെന്നും, ബോട്ട് ടെർമിനലിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കെ.പി.മോഹനൻ എം എൽ എ അഭിപ്രായപ്പെട്ടു.
യാത്രകൾ മനുഷ്യനെ പുനർനിർമ്മിക്കുമെന്നും, ആയോധന കല, ആയുർവ്വേദ,കളിമൺ ടൂറിസം സാദ്ധ്യതകൾ പുഴയുടെ ഇരുകരകളിലും ഏറെയാണെന്നും കെ.കെ.രമ എംഎൽഎ പറഞ്ഞു.
ദേശ-വിദേശ ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ഇടങ്ങൾ മയ്യഴിയിലില്ലെന്നും, ഹോം സ്റ്റേകൾ അനിവാര്യമാണെന്നുംമാഹി എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു.മൺസൂൺ-ടെമ്പിൾ ടൂറിസം മേഖലകൾക്ക് ഏറെ സാദ്ധ്യതകളുണ്ട്. കടൽ - പുഴ വഴിയുള്ള ടൂറിസം പേക്കേജുകൾ വേണമെന്നും, ഇതിനായി കേരള - പുതുച്ചേരി സർക്കാറുകൾ കൈകോർക്കണമെന്നും എം എൽ എ പറഞ്ഞു.
മലയാള കലാഗ്രാമം എം ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു. കാലത്ത് നടന്ന സെമിനാറിൽ രൂപേഷ് കുമാർ (ഉത്തരവാദ ടൂറിസം മിഷൻ തിരുവനന്തപുരം), ആർക്കിടെക്ട് മധു കുമാ ർ, ഇ.വി.ഹാരിസ്, പഞ്ചായത്ത് പ്രസി ഡണ്ടുമാരായ സി.കെ.രമ്യ, അയിഷ ഉമ്മർ, എം.കെ.സെയ്ത്തു, തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
Post a Comment