*മാഹിയിൽ വൈദ്യുതി വകുപ്പിൽ വിരമിച്ചവരെ നിയമിക്കുവാനുള്ള നീക്കം പിൻവലിക്കണം*
വൈദ്യുതി വകുപ്പിൽ വിരമിച്ചവരെ വീണ്ടും നിയമിക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. ഈ നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് ഇഞ്ചിനിയറെ കണ്ട് പ്രതിഷേധം അറിയിച്ചു.
യോഗ്യതാ പരീക്ഷ നടത്തി അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികളെ വൈദ്യുതി മേഖലയിലേക്ക് നിയമിക്കണമെന്ന് ഡി.വൈ.എഫ്.ഐ
മാഹി മേഖല സെക്രട്ടറി നിരജ് പുത്തലം, പള്ളൂർ മേഖല സെക്രട്ടറി രാഗേഷ് ടി കെ, നിധിൻ സി, ധനിലേഷ് ചെറുകല്ലായി, റണ്ണീഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
Post a Comment