o മാഹിയിൽ വീട്ടുമതിൽ ഇടിഞ്ഞു റോഡിലേക്ക് പതിച്ചു : ഒഴിവായത് വൻ ദുരന്തം
Latest News


 

മാഹിയിൽ വീട്ടുമതിൽ ഇടിഞ്ഞു റോഡിലേക്ക് പതിച്ചു : ഒഴിവായത് വൻ ദുരന്തം

 മാഹിയിൽ വീട്ടുമതിൽ ഇടിഞ്ഞു റോഡിലേക്ക് പതിച്ചു : ഒഴിവായത് വൻ ദുരന്തം



മാഹി : കനത്ത മഴയിൽ മാഹിയിൽ വീട്ടുമതിൽ ഇടിഞ്ഞു റോഡിലേക്ക് പതിച്ചു ഒഴിവായത് വൻ ദുരന്തം. മാഹി ചെറുകല്ലായി രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് സമീപത്തെ റഹീസ് അബ്ദുൽ റഹ്മാന്റെ വീട്ടുമതിലാണ് കനത്ത മഴയിൽ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. 

     മൂന്നാഴ്ച മുമ്പാണ് റഹീസ് അബ്ദുൾ റഹ്മാനും കുടുംബവും പുതിയ വീടായ ബസ്രയിൽ താമസം ആരംഭിച്ചത്. മഴയുടെ തുടക്കത്തിൽ മതിലിന് വിള്ളൽ വീണത് ശ്രദ്ധയിൽപ്പെട്ട അബ്ദുൾ റഹിമാൻ ജോലിക്കാരെയും കൂട്ടി മതിലിൽ വെള്ളം പതിക്കാതിരിക്കാൻ ടാർ പായ കെട്ടി പൊതിഞ്ഞിരുന്നു. എന്നാൽകനത്ത മഴയിൽ ചെങ്കല്ലിനാൽ നിർമിച്ച മതിൽ ഇടിഞ്ഞ് ചെറുകല്ലായി ടിവി റിലേ സ്റ്റേഷൻ റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മതിൽ തകർന്നതിനെ തുടർന്ന് അബ്ദുൽ റഹ്മാനെയും കുടുംബത്തെയും അവിടെനിന്നും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മതിൽ റോഡിലേക്ക് തകർന്ന് വീണു കിടക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post