ഇടിമിന്നലിൽ പന്തക്കലിൽ വീടിന് നാശം
തിങ്കളാഴ്ച്ച രാത്രി ഏഴിനുണ്ടായ ഇടിമിന്നലിൽ പന്തക്കലിൽ വീടിന് നാശം - മൂലക്കടവ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ അരിയാരപ്പൊയിൽ ബൈജുവിൻ്റെ വീടിനാണ് നാശനഷ്ടമുണ്ടായത്
മീറ്റർ ബോക്സ് പൂർണ്ണമായും കത്തി നശിച്ചു. മുകളിലെ നിലയിലെ ചുമർ അടർന്ന് താഴത്തെ മുറിയിലേക്ക് വീണു - ടി.വി., ഫ്രിഡ്ജ് എന്നീ ഗൃഹോപകരണങ്ങളിൽ നിന്ന് പുക ഉയർന്നതായി വീട്ടുകാർ പറഞ്ഞു. സ്വിച്ച് ബോർഡും കത്തിപ്പോയി.- വൈദ്യുതി തുണിൽ നിന്ന് വീട്ടിലേക്കുള്ള സർവീസ് വയർ ആളിക്കത്തി പൊട്ടിവീണു. വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു - മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരും, പന്തക്കൽ പോലീസും അപകടം നടന്ന വീട്ടിലെത്തി.
Post a Comment