*പുതുച്ചേരി ഷോപ്പിംഗ് ഫെസ്റ്റിവൽ: സമ്മാനങ്ങൾ മെയ് 21 ന് മാഹിയിൽ വിതരണം ചെയ്യും*
പുതുച്ചേരി ഷോപ്പിംഗ് ഫെസ്റ്റിവല്ലിൻ്റെ ഭാഗമായി മാഹിയിലെ വ്യാപാര സ്ഥാപനങ്ങിളിൽ നിന്നും വിതരണം ചെയ്ത കൂപ്പണുകളിൽ സമ്മാനം ലഭിച്ചവർക്കുള്ള സമ്മാനങ്ങൾ മെയ് 21 ന് രാവിലെ 10.30 ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണ്. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ.
വിതരണോദ്ഘാടനം നിർവഹിക്കും. സമ്മാനാർഹർ ഒറിജിനൽ സമ്മാന കൂപ്പൺ കൊണ്ടുവരേണ്ടതാണ്. ഇലക്ട്രിക് കെറ്റിൽ, മിക്സി, ഗ്രൈൻഡർ എന്നീ സമ്മാനങ്ങൾ ലഭിച്ചവർ സാധനം വാങ്ങിയ ബില്ലും ആധാർ കോപ്പിയും കൊണ്ടുവരണം. സമ്മാനങ്ങൾ മെയ് 23 വരെ വിതരണം ചെയ്യുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Post a Comment