o വടകര മൂരാട് പാലത്തിന് സമീപമുണ്ടായ വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
Latest News


 

വടകര മൂരാട് പാലത്തിന് സമീപമുണ്ടായ വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

 *വടകര മൂരാട് പാലത്തിന് സമീപമുണ്ടായ വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.*      



    വടകര: മൂരാട് പാലത്തിന് സമീപമുണ്ടായ വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വടകര ചോറോട് ചേന്ദമംഗലം സ്വദേശി സത്യനാഥന്‍ (റിട്ട: ഇന്ത്യന്‍ ബേങ്ക്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സത്യനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.


കഴിഞ്ഞ ഞായര്‍ വൈകിട്ട് 3:15 ഓടെ മാഹിയില്‍ നിന്നും വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടം. ദേശീയപാതയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചായിരുന്നു അപകടം

ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂര്‍ പാറേമ്മല്‍ രജനി (രഞ്ജിനി, 50), അഴിയൂര്‍ കോട്ടമല കുന്നുമ്മല്‍ ഷിഖില്‍ ലാല്‍ (35), പുന്നോല്‍ കണ്ണാട്ടില്‍ മീത്തല്‍ റോജ (56) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.                     

      

Post a Comment

Previous Post Next Post