ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
വെസ്റ്റ് നിടമ്പ്രം: ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രത്തിൽ നടത്തിവരുന്ന ചിത്രരചനാ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ നാരായന്ന ഗുരു സാംസ്കാരിക കേന്ദ്രം മാതൃസഭ പ്രസിഡണ്ട് ധന്യരാജീവൻ്റെ അധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു പ്രശസ്ത ചിത്രകാരനും ഇന്ത്യാ ബുക്ക് ഓഫ് വേൾഡ് റേക്കാർഡ് ജേതാവുമായ ബിജു സെൻ ക്യാമ്പ് അവതരണം നടത്തി ക്യാമ്പിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തുചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു കെ.ടി.കെ.മോഹനൻ ആശംസകൾ നേർന്നു ഷാജ പ്രശാന്ത് സ്വാഗതവും ചിത്രകാരൻ ഷാജൻ നന്ദിയും പറഞ്ഞു.
Post a Comment