*കേശദാനം ചെയ്തു.*
*മാഹി: മാഹി കോ ഓപറേറ്റീവ് കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ച്(MCCTE) നടന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ വെച്ച് കീമോ തറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ച് നൽകുന്ന ബ്ലഡ് ഡോണേഴ്സ് കേരളയും, തൃശൂർ അമല ആശുപത്രിയും നടത്തുന്ന പദ്ധതിയിലേക്ക് സഹോദരിമാരുടെ മക്കൾ കേശദാനം നടത്തി. ന്യൂമാഹി ആറൻഞ്ചേരി താഴെ കുനിയിൽ ബീനയുടെയും കെ പുരുഷോത്തമന്റെയും മകളായ ചൊക്ലി വി പി ഒറിയന്റൽ ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കെ വൈഗയും, ആറൻഞ്ചേരി താഴെ കുനിയിൽ ബിന്ദുവിന്റെയും മനോജ് കുമാറിന്റെയും മകളായ അഴിയൂർ ഈസ്റ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ നിയാ മനോജും കേശദാനം നടത്തി. MCCTE പ്രിൻസിപ്പൽ ഡോ: ശ്രീലത കെ മുടി ഏറ്റുവാങ്ങി. കോളേജ് വിദ്യാർത്ഥികളും, പി പി റിയാസ് മാഹി, റയീസ് മാടപ്പീടിക, രാജീവൻ പാറാൽ, രതീഷ് മഞ്ചക്കൽ, ആറഞ്ചേരി താഴെ കുനിയിൽ ബൈജു, ഫിസിക്കൽ എജുക്കേഷൻ അസി: പ്രൊഫസർ വിപിൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.*
Post a Comment