ഗുരു ധർമ്മ പ്രചരണ സഭ മാഹി യൂണിറ്റിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു
ഗുരുവിൻ്റെ ആത്മീയവും ഭൗതികവുമായ ദർശനങ്ങളെ ലോകത്താകമാനം പ്രചരിപ്പിക്കാനും ജന ജീവിതത്തിൽ 'പകർത്താനും നമുക്ക് കഴിയണം -ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ
അദ്ധ്യാത്മികത എന്നത് ഭൗതിക സാഹചര്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ലെന്നും ഗുരു ധർമ്മ പ്രചരണ സഭ മാഹി യൂണിറ്റിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യ ഭാഷണം നടത്തി.
പ്രസിഡണ്ട് പി.സി.ദിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
സ്വാമി പ്രേമാനന്ദ,
സജിത്ത് നാരായണൻ, അഡ്വ. ടി. അശോക് കുമാർ, പ്രബീഷ് കുമാർ, അഡ്വ.കെ.സത്യൻ,
സി.ടി.അജയകുമാർ, സുനിൽ മാസ്റ്റർ, ചാലക്കര പുരുഷു, സോജ്‌ന, പ്രേമചന്ദ്രൻ കല്ലാട്ട് സംസാരിച്ചു.
കോട്ടയം ഗുരു സ്മൃതി ഗ്ലോബൽ വിഷൻ്റെ
ഗുരുവിൻ്റെ അറിയപ്പെടാത്ത ചരിത്രങ്ങളുടെ ദൃശ്യാവിഷ്കാര പ്രദർശനവും നടത്തി.
Post a Comment