*പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാർക്ക് ഡെങ്കിപ്പനി: ആശങ്ക :പ്രതിരോധം ഊർജിതമാക്കി*
അഴിയൂർ :ദിനംപ്രതി നുറു കണക്കിന് രോഗികളെത്തുന്ന ആശുപത്രിയായ അഴിയൂർ പ്രാഥമികാരോഗ്യ
കേന്ദ്രത്തിൽ മൂന്നുജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഹെൽത്ത് സെന്ററിനുസമീപം പ്രവർത്തി ക്കുന്ന ചോമ്പാല പോലീസ് സ്റ്റേഷനിൽ വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങളിൽ വെള്ളംകെട്ടി കൊതുകുനിറഞ്ഞ തായി പരാതിയുയർന്നിരുന്നു.
ഇതാണ് ഡെങ്കിപ്പനിക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം. .
ആരോഗ്യവിഭാഗത്തിന്റെ നിർദേശപ്രകാരം ഹെൽത്ത് സെൻറർ, പോലീസ് സ്റ്റേഷൻ പരിസരങ്ങളിലും ഫോഗിങ് നടത്തി. വാഹനങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലം നീക്കി.
Post a Comment