ചാന്ദ്രദിനം ആഘോഷിച്ചു
മാഹി:ചാന്ദ്രദിനത്തിന്റെ ഭാഗമായി ബാലസംഘം മാഹി വില്ലേജ് കമ്മിറ്റി ചാന്ദ്രദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. മാഹി ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരം പുത്തലത്ത് വച്ച് നടന്ന ക്ലാസിൽ ഫൽഗുനൻ മാസ്റ്റർ ഏരഞ്ഞോളി ഉദ്ഘാടനം ചെയ്‌തു.ബാലസംഘം മാഹി വില്ലേജ് സിക്രട്ടറി നിയാ ഷാജി സ്വാഗതം പറഞ്ഞു. വില്ലേജ് വൈസ് പ്രസിഡന്റ് ദേവനന്ദ് അദ്ധ്യക്ഷത വഹിച്ചു.. കെ പി നൗഷാദ്.. വി പി ശ്രീകാന്ത് വി.രൻജിന മനോഷ് പുത്തലം സംസാരിച്ചു. ഇഷാനി നന്ദി പറഞ്ഞു.
Post a Comment