*സബർമതി ഇന്നോവേഷൻ: ഭക്ഷ്യ വാണിജ്യ മേള താത്ക്കാലികമായി മാറ്റിവെച്ചു*
മാഹി സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മെയ് 8,9,10,11 തീയ്യതികളിൽ മാഹി കോളേജ് ഗ്രൗണ്ടിൽ നടത്താനിരിക്കുന്ന ഫ്ലേവേഴ്സ് ഫിയസ്റ്റ ഭക്ഷ്യ വാണിജ്യ മേള താത്ക്കാലികമായി മാറ്റിവെച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
നിലവിലെ പ്രതികൂല കാലാവസ്ഥയും, കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് മേളയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ ഏവരും ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Post a Comment