ശക്തമായ കാറ്റും മഴയും: മരം മുറിഞ്ഞു വീണു
ഈസ്റ്റ് പള്ളൂർ തുണ്ടിയിൽ തൊടിക്കളം ക്ഷേത്രത്തിന് സമീപത്തെ കണിയാൻ മീത്തൽ ചന്ദ്രിയുടെ വീട്ടുപറമ്പിലെ പ്ലാവിൻ്റ വൻ ശിഖരം പൊട്ടി വീണ് എതിർ വശത്തെ വീട്ടു മതിലിലേക്ക് വീണു. പ്ലാവിൻ്റെ ഉയരത്തിലുള്ള ശിഖരം ഇലക്ട്രിക് ലൈനിന് മുകളിൽ തട്ടി വീണതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിൻ്റെ നേതൃത്വത്തിൽ മാഹി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി.
Post a Comment