ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു.
മേഘാലയിലെ ഷില്ലോംഗില്‍ വെച്ച് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന തലശ്ശേരി പിലാക്കൂല്‍ നടമ്മല്‍ ഹൗസില്‍ റസീനുല്‍ അമീൻ (23) മരിച്ചു.ബാംഗ്ലൂർ പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ബൈറൂഹ ഫൗണ്ടേഷൻ തലശ്ശേരി, യൂത്ത് വിംഗ് സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു വരികയായിരുന്നു. റഫീക്ക് - സീനത്ത് ദമ്ബതികളുടെ മകനാണ്. റഫ്സീന പർവീൻ (വിദ്യാർത്ഥിനി ഫക്ക് കോളജ്) സഹോദരിയാണ്.
Post a Comment