o ബി എം എസ് - സി ഐ ടിയു - ഐ എൻടിയുസി സംയുക്ത പ്രസ്താവന
Latest News


 

ബി എം എസ് - സി ഐ ടിയു - ഐ എൻടിയുസി സംയുക്ത പ്രസ്താവന

 ബി എം എസ് - സി ഐ ടിയു - ഐ എൻടിയുസി സംയുക്ത പ്രസ്താവന



മാഹി: മാഹി മേഖല സംയുക്ത തൊഴിലാളി യൂനിയൻ്റെ അടിയന്തര യോഗം23 -5 -2025 ന് സംയുക്ത യൂനിയൻ ഓഫീസിൽ വെച്ച് ചേർന്നു

മാഹി മേഖലയിൽ നിരവധി തൊഴിൽ സ്ഥാപനങ്ങൾ നിലനിൽക്കെ മാഹിയിൽ പ്രവർത്തിച്ചുവരുന്ന ലേബർ ഓഫീസിൻ്റെ പ്രവർത്തനം ഇപ്പോൾ പൂർണ്ണമായും നിലച്ച രീതിയിലാണ് ഉള്ളത്. നിലവിലെ ലേബർ ഓഫീസർക്ക് കാരിക്കാലിലേക്ക് പ്രമോഷൻ ട്രാൻസർ കൊടുത്തിരിക്കയാണ്.

മാഹിയിൽ ലേബർ ഓഫീസർ ഇല്ലാത്തതിനാൽ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ആയതിനാൽ അടിയന്തരമായും മാഹിയിൽ ലേബർ ഓഫീസറെ നിയമിക്കണമെന്ന് സംയുക്ത ട്രയിഡ് യൂനിയൻ യോഗം ബദ്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.


മാഹിയിൽ പ്രവർത്തിച്ചു വരുന്ന വിദേശഷാപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൃത്യതയും വ്യക്തതയും ഇല്ലാതെ വേതനം നൽകുന്ന രീതിയെ യോഗം ശക്തമായി പ്രതിഷേധിച്ചു. ഗവർമെൻ്റ് പുതുക്കി നിശ്ചയിച്ച മിനിമം വേതനവും, ഓവർ ടൈം വേതനവും അടിയന്തരമായി വിതരണം ചെയ്യണമെന്ന് മാഹി ലിക്കർ മർച്ചൻ്റ് അസോസിയേഷനോട് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ലിക്കർ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് സംയുക്ത ട്രെയിഡ് യൂനിയന് നേതൃത്വം നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.


യോഗത്തിൽ ഐഎൻടിയുസി നേതാവ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ, കെ.ടി. സത്യൻ (ബി എം എസ് ) ടി. സുരേന്ദ്രൻ ( സി ഐ ടി യു ) എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post