പാത്തിക്കൽ റോഡ് ചെളിക്കുളമായി
ന്യൂ മാഹി .. പെരിങ്ങാടി -പള്ളിക്കുനിപൊതുമരാമത്ത് റോഡിൽ ഒളവിലം പാത്തിക്കൽ ഭാഗം റഗുലേറ്റർ കംബ്രിഡ്ജ് നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി താൽക്കാലികമായി നിർമ്മിച്ച റോഡിൽ മഴ കനത്തതോടെ വാഹന യാത്രയും കാൽ നട യാത്രയും ദു:സ്സമായി. പണി നടക്കുന്ന ഭാഗം വെള്ളംനിറഞ്ഞിരിക്കുന്നത് താൽകാലിക റോഡ് ഇല്ലാതാകാൻ കരണമാകും 'കഴിഞ്ഞ വർഷവും ഈറോഡിൽ യാത്ര ക്ലേശം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു നിർമ്മാണ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് ഇതിന് കാരണം വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, നിരവധി സ്ക്കൂൾ വാഹനങ്ങൾ കടന്നുപോകേണ്ട വഴിയിൽ അപകട സാധ്യത ഏറെയാണ്. ഇതുവഴിയുള്ള യാത്രികരുടെ യാത്ര സ്വാതന്ത്യം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്
Post a Comment