റോഡ് ടാറിങ്ങ് പാതി വഴിയിൽ - കല്ലിളകിത്തെറിക്കുന്നു - ജനം ദുരിതത്തിൽ
മാഹി: പന്തക്കൽ മൊട്ടേമ്മൽ ഭാഗത്ത് നിന്ന് മുസ്തഫ പീടിക വഴി കോടിയേരിയിലേക്ക് പോകുന്ന 200 മീറ്റർ വരുന്ന റോഡാണ് ടാറിങ് പൂർത്തിയാക്കാതെ കിടക്കുന്നത്. ടാറിങ്ങിന് മുന്നോടിയായുള്ള ഒന്നര ഇഞ്ച് ജെല്ലി റോഡിൽ നിരത്തിയിട്ട് 20 ദിവസത്തോളമായെന്ന് പരിസര വാസികൾ പറയുന്നു.ഇരുചക്ര വാഹനത്തിൽ പോകുന്നവർ വിതറിയ ജെല്ലിയിൽ അകപ്പെട്ട് തെന്നി വീഴുകയാണ്. കാൽ നട യാത്രക്കാരുടെ ദേഹത്ത് വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കരിങ്കൽ ചീളുകൾ തെറിക്കുന്നത് പതിവായിരിക്കുകയാണ് - പരിസരത്തെ വീട്ട് മുറ്റത്തേക്കും കല്ല് തെറിച്ച് വീഴുന്നു.
നബാർഡിൻ്റെ ധന സഹായത്തോടെ മാഹി പൊതുമരാമത്ത് വകുപ്പാണ് കരാർ നൽകി പ്രവൃത്തി എടുക്കുന്നത്. ടാറിങ്ങ് നടത്തി റോഡിൻ്റെ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Post a Comment