പൂർവ്വ വിദ്യാർഥി സംഗമം
പന്തക്കൽ: ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 2000-2001 വർഷത്തെ എസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർഥികൾ 25 വർഷത്തെ ഇടവേളക്ക് ശേഷം പഠിച്ച സ്കൂളിൽ ഒത്തുചേർന്നു.
മാഹി വിദ്യാഭ്യാസ മേഖല മേലധ്യക്ഷ എം.എം.തനൂജ പരിപാടി ഉദ്ഘാടനം ചെയ്തു. ആ കാലഘട്ടത്തിലെ അധ്യാപകരേയും, ജീവനക്കാരേയും ഉപഹാരം നൽകി ആദരിച്ചു. മൺമറഞ്ഞ അധ്യാപകരേയും, സഹപാഠികളേയും അനുസ്മരിച്ചു. വൈസ് പ്രിൻസിപ്പൽ കെ. ഷീബ, പൂർവ്വ വിദ്യാർഥി സംഘടന റി യൂനിയൻ കമ്മിറ്റി പ്രസിഡൻ്റ് കെ.കെ.വിജില, പി.എം. ഷിനിത, കെ.വി. വരുൺ, സെക്രട്ടറി മനീഷ് മുകുന്ദൻ എന്നിവർ സംസാരിച്ചു.
Post a Comment