o *അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം; ഒരാൾ മരണപ്പെട്ടു.*
Latest News


 

*അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം; ഒരാൾ മരണപ്പെട്ടു.*

 *അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം; ഒരാൾ  മരണപ്പെട്ടു.*                             
                  

  *അഴിയൂർ*: അഴിയൂർ  ഗ്രാമപഞ്ചായത്ത് തൈയുള്ളതിൽ സമീറിന്റെ ഉടമസ്ഥതയിലുള കൊക്കോന്റെവിട പറമ്പിൽ നിർമ്മാണത്തിൽ  ഇരിക്കുന്ന കിണർ ഇടിഞ്ഞുവീണു ഒരാൾ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളി രക്ഷപ്പെട്ടു. ഇന്നുച്ചയോടെയാണ് അപകടം നടന്നത്.



ആറ് തൊഴിലാളികളിൽ രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്. 

അതിനിടെ മണ്ണിടിയുകയായിരുന്നു.

കരിയാട് പടന്നക്കരയിലെ കുളത്ത് വയൽ വീട് സാമി കുട്ടിയുടെ മകൻ രജീഷ് (48) ആണ് മരണപ്പെട്ടത്. 



കൂടെ ഉള്ള അഴിയൂർ പരദേവത ക്ഷേത്രത്തിന് സമീപം ചാലിമേൽ വേണുവിനെ തലശേരി കൊടുവള്ളി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മാഹി -വടകര ഫയർ ഫോയ്സും  ചോമ്പാല പോലിസും  നാട്ടുക്കാരും ചേർന്ന് രണ്ടര മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനിടയിലാണ്  മൃതദേഹം കണ്ടെത്തിയത്.                                                                                                                                                          

Post a Comment

Previous Post Next Post