ആശുപത്രിയിൽ എത്തിയ 60 കാരനെ അക്രമിച്ച് പരിക്കേൽപ്പിച്ചു.
തലശ്ശേരി:ആശുപത്രിയിൽ എത്തിയ 60 കാരനെ രണ്ട് യുവാക്കൾ അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി.എരഞ്ഞോളി വാവാച്ചി മുക്കിലെ തെങ്ങ് കയറ്റതൊഴിലാളിയായ പുത്തലത്ത് പറമ്പിൽ എ.ബാബുവിനെ (60) യാണ് രണ്ടു പേർ ചേർന്ന്പരിക്കേൽപ്പിച്ചതായി കേസ്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിന് മുന്നിലുള്ള റോഡിൽ വെച്ചാണ് സംഭവം. മകന്റെ ഭാര്യയെ പ്രസവത്തിന്നായ് അഡ്മിറ്റ് ചെയ്തിരുന്നു. രാത്രി പത്ത് മണിയോടെ രോഗിക്ക് പ്രസവ വാർഡിലേക്ക് പുതിയ വസ്ത്രം വാങ്ങാൻ നേഴ്‌സ് പറഞ്ഞതിനാൽ ആശുപത്രിക്ക് പുറത്തുള്ള റോഡിൽ ഇറങ്ങിയപ്പോൾ ഒരു യുവാവ് തന്നെ അരികിലേക്ക് വിളിച്ചെന്നും ഞാൻ പോവാതിരുന്നപ്പോൾ രണ്ട് പേർ വന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മട്ടാമ്പ്രം സ്വദേശികളായ മുഷ്‌താഖ്,ആരിഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
Post a Comment