o ഇരിങ്ങൽ സർഗ്ഗാലയിൽ മേയ് 2 മുതൽ 13വരെ സമ്മർ സ്പ്ലാഷ്
Latest News


 

ഇരിങ്ങൽ സർഗ്ഗാലയിൽ മേയ് 2 മുതൽ 13വരെ സമ്മർ സ്പ്ലാഷ്

 ഇരിങ്ങൽ സർഗ്ഗാലയിൽ മേയ് 2 മുതൽ 13വരെ സമ്മർ സ്പ്ലാഷ്.



വടകര: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ മേയ് 2


മുതൽ 13വരെയുള്ള ദിവസങ്ങളിൽ സമ്മർ


സ്‌പ്ലാഷ് എന്ന പേരിൽ കുട്ടികൾക്കും


മുതിർന്നവർക്കുമായി വൈവിധ്യമാർന്ന


വിനോദവും, വിജ്ഞാനവും ആസ്വാദ്യകമായ


ഭക്ഷണങ്ങളും ലഭ്യമാവുന്ന സ്റ്റാൾ


സംവിധാനങ്ങൾ


ഒരുക്കുന്നു. വേനലവധിക്കാലം കുടുംബ


സമേതം ആഘോഷിക്കാനുള്ള സുവർണ


അവസരമാണ് സർഗ്ഗാലയ


സംഘടിപ്പിക്കുന്നതെന്ന് മാർക്കറ്റിംഗ് മാനേജർ


സരൂപ് ലാൽ, മാനേജർ ആർ. ദീപക് എന്നിവർ


വാർത്താസമ്മേളനത്തിൽ അറിയിച്ചു.


സ്ത്രീകൾക്കായി കഥക് നൃത്തം, ഡാൻസ്


തെറാപ്പി, കോലം ശിൽപശാലകൾ, കോലമിടൽ


മത്സരം, ചിത്ര പ്രദർശനം, ഫുഡ് ഫെസ്റ്റ്, കുതിര


സവാരി, ഒട്ടക സവാരി, ചിത്രകലാ ക്യാമ്പ്,


കുട്ടികൾക്കായി സ്കേറ്റിംഗ്,, പെഡൽ, മോട്ടോർ


ബോട്ടിംഗ്,തുടങ്ങി ഒട്ടേറെ പരിപാടികൾ ഈ


ദിവസങ്ങളിൽ


ആസ്വദിക്കാം.കേരളത്തിൽആദ്യമായി


ബാർജിൽ പ്രത്യേകം ഡൈനിംഗ് സംവിധാനം


ഒരുക്കിയാണ് ബുഫേ സർവ്വീസോടെ ഭക്ഷണം


ലഭ്യമാക്കുന്നത്.. പ്രവേശന ഫീസില്ല.


രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും 944630


4222, 8301020205 നമ്പരുകളിൽ ലഭിക്കും

Post a Comment

Previous Post Next Post