ഗുരു ധർമ്മ പ്രചരണ സഭമാഹി യൂണിറ്റ് ഉദ്ഘാടനം മെയ് 18 ന്
മാഹി: ഗുരു ധർമ്മ പ്രചരണ സഭമാഹി യൂണിറ്റിൻ്റെ ഉദ്ഘാടനം മാഹി ശ്രീനാരായണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തിൽ മെയ് 18 ന് 3 മണിക്ക് ശിവഗിരി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സിക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവ്വഹിക്കും. പ്രസിഡണ്ട് പി.സി.ദിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തും.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് പ്രത്യേക ഭാഷണം നടത്തും.. സജിത്ത് നാരായണൻ, അഡ്വ. ടി. അശോക് കുമാർ, പ്രബീഷ് കുമാർ, അഡ്വ.വി.പി.സത്യൻ, സി.ടി.അജയകുമാർ, സുനിൽ മാസ്റ്റർ, ചാലക്കര പുരുഷു, സോജ്‌ന, കെ. പി. പ്രേമചന്ദ്രൻ എന്നിവർ സംബന്ധിക്കും ഗുരുവിന്റെ അറിയപ്പെടാത്ത ചരിത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും ഇന്നത്തെ സാമൂഹ്യ സാംസ്‌കാരിക ചുറ്റുപാടിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗുരുധർമ്മ പ്രചരണ സഭപ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു
Post a Comment