o *യു.പി.ക്കാരൻ അയാൻ ഫ്രഞ്ച് ബ്രവെ പരീക്ഷ ജയിച്ച് ചരിത്രമെഴുതി
Latest News


 

*യു.പി.ക്കാരൻ അയാൻ ഫ്രഞ്ച് ബ്രവെ പരീക്ഷ ജയിച്ച് ചരിത്രമെഴുതി

 *യു.പി.ക്കാരൻ അയാൻ ഫ്രഞ്ച് ബ്രവെ പരീക്ഷ ജയിച്ച് ചരിത്രമെഴുതി* 



മാഹി :  ഫ്രഞ്ചിൽ പരീക്ഷയെഴുതിയ ഉത്തർ പ്രദേശുകാരൻ അയാൻ മയ്യഴിയുടെ അഭിമാനമായി.


മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി മുസ്താക്കിന്റെയും രേഷ്‌മയുടെയും മൂത്തമകനായ അയാനാണ് ഫ്രഞ്ച് ഹൈസ്കൂളായ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമെന്തേറിൽ 'നിന്ന് ഫ്രഞ്ച് ഭാഷയിൽ പൊതു പരീക്ഷയായ :ബ്രവെ 'യെഴുതി, തിളക്കമാർന്ന വിജയം കൈവരിച്ച് ചരിത്രം കുറിച്ചത് .


 ഫ്രഞ്ച് ബ്രവെ പരീക്ഷ പാസാകണമെങ്കിൽ  എഴുത്തുപരീക്ഷയ്‌ക്കൊപ്പം വാചാ പരീക്ഷയുമുണ്ട്. എഴുത്തു പരീക്ഷയിൽ പാസായ വിദ്യാർത്ഥികൾ പുതുച്ചേരിയിൽ പോയിട്ട് വേണം വാചാപരീക്ഷയിൽ പങ്കെടുക്കാൻ. ഇതോടൊപ്പം കായിക പരീക്ഷയും, ടൈലറിങ്ങ് പരീക്ഷയും കൂടിയുണ്ട്. മാഹിക്ക് പുറമേ കാരയ്ക്കലിൽ ഒരു സ്കൂളിലും, പുതുച്ചേരിയിലെ രണ്ട് സ്കൂ‌ളുകളിലും കൂടിയാണ് നിലവിൽ ഫ്രഞ്ച്  പഠനം നടത്തുന്നത്.


ഫ്രഞ്ച് ഇഷ്‌ടപ്പെടുന്ന തദ്ദേശിയരാണ് മാഹിയിലെ ഫ്രഞ്ച് സ്‌കൂളിലെ സാധാരണ പഠിതാക്കൾ. എന്നാൽ ഉപജീവനാർത്ഥം മാഹിയിലെത്തിയ മുസ്ത‌ക്ക് തന്റെ വീട്ടുടമസ്ഥനിൽ നിന്ന് മാഹിയുടെ ചരിത്രം അറിഞ്ഞപ്പോൾ, തൻ്റെ മകനെ ഫ്രഞ്ച് പഠിപ്പിക്കണമെന്ന് അതിയായി ആഗ്രഹിച്ചു. തുടർന്നാണ് കേരളത്തിലെ അഴിയൂരിലെ വിദ്യാലയത്തിൽ രണ്ടാം തരത്തിൽ പഠിക്കുകയായിരുന്ന അയാനെ ഫ്രഞ്ച് മീഡിയം വിദ്യാലയമായ എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിലേക്ക് മുസ്‌താക് മാറ്റി ചേർത്തത്. വീട്ടിൽ ഹിന്ദിയും കൂട്ടുകാരോട് മലയാളവുംസംസാരിച്ചിരുന്ന അയാന് ഇംഗ്ലീഷും വശമുണ്ട്. ഫ്രഞ്ചും വളരെ വേഗത്തിലാണ് കുട്ടിക്ക് വഴങ്ങിയതെന്ന് അദ്ധ്യാപകർ പറയുന്നു. മൂന്നാം തരത്തിൽ വെച്ചാണ് ഫ്രഞ്ച് പഠനം തുടങ്ങിയതെങ്കിലും മറ്റുള്ളവർക്കൊപ്പം തന്നെ ഫ്രഞ്ച് ഭാഷയിൽ രയാൻ വൈദഗ്‌ദ്യം നേടി. പുതുച്ചേരിയിലെ   വെച്ചാണ് ഫ്രഞ്ച് പഠനം തുടങ്ങിയതെങ്കിലും മറ്റുള്ളവർക്കൊപ്പം തന്നെ ഫ്രഞ്ച് ഭാഷയിൽ അയാൻ വൈദഗ്‌ദ്യം നേടി. പുതുച്ചേരിയിലെ കൽവെ കോളജിൽ നിന്നു വേണം ബിരുദമായ ബക്കലോറിയ പഠനം നടത്താൻ - ഫ്രഞ്ച് ബിരുദം നേടിയാൽ ദേശവിദേശങ്ങളിൽ ജോലി സാദ്ധ്യത ഏറെയാണ്

Post a Comment

Previous Post Next Post