സ്പെഷ്യൽ ക്ലാസ്സിനെതിരെ യുവജന സംഘടന
മാഹി:വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന്റെ പഠനനിലവാരം ഉയർത്താൻ പെടാപാട് പെടുമ്പോൾ,പള്ളൂർ വി.എൻ. പി. സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് സ്പെഷൽ ക്ലാസ്സ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി യുവജന സംഘടന രംഗത്ത് . അവധിക്കാലമായിട്ടും സ്‌കൂളിലെത്തി ക്ലാസ് നടത്തുന്ന അധ്യാപകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സമരക്കാരുടെ പെരുമാറ്റം. കഴിഞ്ഞ ദിവസം സ്ളിലെത്തി ഭീഷണി മുഴക്കിയ സംഘം വെള്ളിയാഴ്‌ച ചീഫ് എഡ്യുക്കേഷൻ ഓഫീസിലെത്തി വെല്ലുവിളി നടത്തിയാണ് മടങ്ങിയത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഉയർത്തി കൊണ്ടുവരുന്നതിന് രക്ഷാകർത്താക്കളുടെ ആവശ്യപ്രകാരം നടത്തുന്ന രണ്ട് മണിക്കൂർ മാത്രമുള്ള അവധിക്കാല ക്ലാസ്സുകൾ തടയുന്ന നടപടി ഉത്തരവാദപ്പെട്ട യുവജന സംഘടനക്ക് ചേർന്നതല്ലെന്ന് രക്ഷിതാക്കൾ പറയുന്നു. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകളിൽ നിന്ന് ഇവർ പിന്തിരിയണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം
Post a Comment