ശ്രീജിത്ത് ശ്രീനിവാസന്റെ ശിൽപകലാ പ്രദർശനം തുടങ്ങി
തലശ്ശേരി:പ്രഗത്ഭ ശില്പി ശ്രീജിത്ത് ശ്രീനിവാസൻ വിവിധ മാധ്യമങ്ങളിൽ രൂപപ്പെടുത്തിയ ശില്പങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് തുടക്കമായി. രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ വിഖ്യാത ശിൽപ്പി വത്സൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്തു. ഭാരതത്തിൽ ആദിമ കാലം തൊട്ടേ ശിൽപകല വലിയ പ്രാധാന്യം നേടിയതായി കാണാമെങ്കിലും ഇക്കാലത്ത് കലാതീതമായ മാനങ്ങളുള്ള ഈ കലയെ അർഹിക്കുന്ന സ്ഥാനം നൽകാതായിട്ടുണ്ടെന്നും വിഖ്യാത ശിൽപ്പി വത്സൻ കൂർമ്മകൊല്ലേരി അഭിപ്രായപ്പെട്ടു.
ഇതര മാധ്യമങ്ങളായ സാഹിത്യവും ഇതര കലകളുമാണ് ഇന്ന് നിറഞ്ഞ് നിൽക്കുന്നത്. ശിൽപകലയെ നാം തിരിച്ചറിഞ്ഞ് മൂല്യം കല്പിക്കേണ്ടിയിരിക്കുന്നു എന്ന് വത്സൻ കൂർമ്മ കൊല്ലേരി അഭിപ്രായപ്പെട്ടു. ശ്രീജിത്ത് ശ്രീനിവാസൻ 1990 മുതൽ 2011 വരെ ചെയ്ത ശില്പങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 12 രചനകളും 10 ക്യാൻവാസുകളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡൽഹി, മുംബൈ, ബംഗളുരു തുടങ്ങിയ നഗരങ്ങളിലും
ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും കേരളത്തിലെ വിവിധ ഗാലറികളിലും പ്രദർശനങ്ങൾ നേരത്തേ നടത്തിയിട്ടുണ്ട്. കതിരൂരിലെ ഷോ 2025 ഏപ്രിൽ 26 വരെ തുടരും. ഗാലറി സമയം രാവിലെ 10മുതൽ വൈകുന്നേരം 6മണി വരെയാണ്. പ്രവേശനം സൗജന്യം
Post a Comment